പി എം ഇ ജി പി പദ്ധതി: പണപ്പിരിവ് നടത്തുന്നവരെ സൂക്ഷിക്കുക

HIGHLIGHTS : PMEGP Scheme: Beware of money collectors

malabarinews

സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതിയിൽ അപേക്ഷ നൽകുന്നതിലും രേഖകൾ തയ്യാറാക്കുന്നതിലും സംരംഭകരെ ചൂഷണം ചെയ്യുന്നതായി പരാതി ലഭിക്കുന്നുണ്ടെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. ഇത് തീർത്തും നിയമ വിരുദ്ധമാണെന്നും ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

sameeksha

പി എം ഇ ജി പി പ്രകാരം വായ്പാ അപേക്ഷ തയ്യാറാക്കുന്നതിനും ബാങ്കുകളിൽ നൽകുന്നതിനും ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകൾ, ഖാദി ബോർഡ്, ജില്ലാ ഓഫീസ് എന്നിവയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പദ്ധതി പ്രകാരം അപേക്ഷ നൽകുന്നതിന് ഏതെങ്കിലും സ്വകാര്യ വ്യക്തികളെയോ ഏജൻസികളെയോ ചുമതലപ്പെടുത്തിയിട്ടില്ല.  അപേക്ഷ നൽകുന്നതിന് യാതൊരു വിധ ഫീസും നൽകേണ്ടതില്ല. പി എം ഇ ജി പി പദ്ധതിയുടെ പേരിൽ  പണപ്പിരിവ് നടത്തുന്നവരെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ജില്ലാ കളക്ടറെയോ, വ്യവസായ കേന്ദ്രം ഓഫീസിലോ അറിയിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!