HIGHLIGHTS : PM Rashtriya Bal Puraskar 2025: Applications invited 2025: Applications invited

രാജ്യത്തെ മികവുറ്റ കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ 2025 ന് അപേക്ഷ ക്ഷണിച്ചു.

മറ്റുള്ളവർക്കായി അസാധാരണ ധീരത പ്രകടിപ്പിച്ച, അസാധാരണ കഴിവുകളും മികച്ച നേട്ടങ്ങളുമുള്ള, സ്പോർട്സ്, സേഷ്യൽ സർവീസ്, സയൻസ് ആന്റ് ടെക്നോളജി, എൻവിയോൺമെന്റ്, ആർട്സ് ആൻഡ് കൾച്ചർ ആൻഡ് ഇന്നൊവേഷൻ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുന്നത്. അപേക്ഷകൾ https://awards.gov.in പോർട്ടലിലൂടെ സമർപ്പിക്കാം.
5 വയസിന് മുകളിലുള്ള, 18 വയസിൽ കവിയാത്ത (2025 ജൂലൈ 31 വരെ) ഇന്ത്യൻ പൗരനും ഇന്ത്യയിൽ താമസിക്കുന്നതുമായ ഏതൊരു കുട്ടിക്കും അവാർഡിന് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാ ഫോമുകൾ ജൂലൈ 31 നകം സമർപ്പിക്കണം.