പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു;കേസില്‍ 18 പ്രതികള്‍

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരിയായി. കേസില്‍ 18 പ്രതികളാണ് ഉള്ളതെന്നാണ് വിവരം. കുട്ടിയുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ സൗഹൃദത്തിലായതെന്നാണ് റിപ്പോര്‍ട്ട്.

കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പറും കൗണ്‍സിലറും ഇടപെടുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ കുട്ടിയെ എത്തിച്ചതോടെയാണ് വിവരം അറിയുന്നത്.തുടര്‍ന്ന് പരാതി പൊലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു.

കേസില്‍ 18 പ്രതികള്‍ ഉണ്ട് അതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ് എന്നാണ് വെളിപ്പെടുത്തല്‍. പ്രതികളില്‍ ചിലരെ പൊലീസ് പിടികൂടിയതായാണ് വിവരം. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top