പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി:പരപ്പനങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട.തിരുരങ്ങാടി എക്സ്സൈസ് സർക്കിൾ ഉദ്യോഗസ്ഥരും  ആ പി എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 3.180 കിലോ ഗ്രാം കഞ്ചാവുമായി കണ്ണൂർ ഇരിട്ടി സ്വദേശി സാം തിമോത്തിയോസ് (20) പിടിയിലായത്.

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പരപ്പനങ്ങാടി, ചെമ്മാട്, ചെട്ടിപ്പടി ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മധുസൂദനപ്പിള്ള പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.  ആർ പി എഫ് സബ് ഇൻസ്‌പെക്ടർ ബാലസുബ്രഹ്‌മണ്യം പി ടി, ആർ പി എഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രമോദ് ബി എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ അഭിലാഷ് കെ, പ്രഗേഷ് പി, പ്രജോഷ് ടി, പ്രിവന്റീവ് ഓഫീസർമാരായ ദിലീപ്, രജീഷ് എന്നിവരടങ്ങിയ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top