Section

malabari-logo-mobile

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

HIGHLIGHTS : Plus One student commits suicide; Mobile phone addiction; Suicide note found

തിരുവനന്തപുരം നാവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജീവാ മോഹന്‍ ആത്മഹത്യ ചെയ്തത് മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മൊബൈല്‍ ഫോണിനടിമയായെന്ന വിഷമം ആറ് താളുകള്‍ നീണ്ട ആത്മഹത്യാക്കുറിപ്പെഴുതി വച്ചാണ് ജീവ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്നലെ രാവിലെ പഠിക്കാന്‍ മുറിയില്‍ കയറിയ പതിനാറുകാരി ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി ജനല്‍ ചില്ല് പൊളിച്ചപ്പോള്‍് മുകളിലെ നിലയിലെ കിടപ്പുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

sameeksha-malabarinews

പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി പാസ്സായ മിടുമിടുക്കിയായിരുന്നു ജീവ. മൊബൈല്‍ ഫോണിന് അടിമയായിപ്പോയി. പഠനത്തില്‍ ശ്രദ്ധ കിട്ടുന്നില്ല. ഉറ്റ കൂട്ടുകാരില്ല… ആറ് താളുകളിലായി വലിയൊരു കുറിപ്പെഴുതി വച്ചാണ് ഈ പതിനാറുകാരി ജീവനൊടുക്കിയത്. കൊറിയന്‍ ബാന്‍ഡുകളുടെ യൂട്യൂബ് വിഡിയോകള്‍ ജീവ സ്ഥിരമായി കാണുമായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.

സാധാരണ കാണും പോലെ ഓണ്‍ലൈന്‍ സൗഹൃദങ്ങളോ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ പെണ്‍കുട്ടിക്കില്ലെന്ന് മൊബൈല്‍ ഫോണ്‍ പ്രാഥമികമായി പരിശോധിച്ച പൊലീസ് പറയുന്നു.

കൂടുതല്‍ വ്യക്തത വരുത്താന്‍ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കും. മൊബൈല്‍ ഫോണ്‍ അഡിക്ഷനോടൊപ്പം പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ വിഷാദവുമാകാം മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!