Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ തണല്‍മരം വിഷദ്രാവകം ഒഴിച്ച് ഉണക്കി

HIGHLIGHTS : പരപ്പനങ്ങാടി; സാമൂഹ്യവിരുദ്ധര്‍ തണല്‍മരം വിഷദ്രാവകം ഒഴിച്ച് ഉണക്കിയതായി പരാതി. പരപ്പനങ്ങാടി റെയില്‍വേ ലൈനിന് കിഴക്കുഭാഗത്തെ ട്രക്കര്‍ സ്റ്റാന്റിന് ...

പരപ്പനങ്ങാടി; സാമൂഹ്യവിരുദ്ധര്‍ തണല്‍മരം വിഷദ്രാവകം ഒഴിച്ച് ഉണക്കിയതായി പരാതി. പരപ്പനങ്ങാടി റെയില്‍വേ ലൈനിന് കിഴക്കുഭാഗത്തെ ട്രക്കര്‍ സ്റ്റാന്റിന് സമീപത്ത് ഡ്രൈവര്‍മാര്‍ നട്ടുപിടിപ്പിച്ച ആല്‍മരമാണ് ഇത്തരത്തില്‍ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചിരിക്കുന്നത്. മരം ഇപ്പോള്‍ പൂര്‍ണമായി ഉണങ്ങിയിരിക്കുകയാണ്. മരത്തിന് ചുവട്ടില്‍ രാസദ്രാവകം ഒഴിച്ചതാണ് ഉണങ്ങാന്‍ കാരണമാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സംഭവത്തില്‍ പിഡബ്ല്യുഡി, റവന്യൂ ഉദ്യോഗസ്ഥര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകരും ട്രക്കര്‍ ഡ്രൈവര്‍മാരും പരാതി നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

ഈ മരം മുറിച്ചുമാറ്റാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും നേരത്തെ നീക്കം നടന്നിരുന്നു. ഇതു മനസ്സിലാക്കി ഇവിടെയുള്ള ഡ്രൈവര്‍മാര്‍ തണല്‍മരം സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

നാളുകളായി തങ്ങള്‍ക്ക് തണലേകിയ ആല്‍മരം കരിഞ്ഞുണങ്ങിയത് ഡ്രൈവര്‍മാരായും യാത്രക്കാരെയുംഏറെ വിഷമത്തിലാക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!