ഫലാഫില്‍

ആവശ്യമായ സാധനങ്ങള്‍:-

വെള്ളക്കടല – ഒരു കപ്പ്
ജീരകംപൊടി – ഒരു വലിയ സ്പൂണ്‍
മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
സവാള – ഒന്ന്, കഷണങ്ങളാക്കിയത്
മല്ലിയില – ഒരു കപ്പ്
വെളുത്തുള്ളി – ഒരു കുടം
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:-

വെള്ളക്കടല ഒരു രാത്രി മുഴുവന്‍ കുതിര്‍ത്തു വയ്ക്കണം. ഇതില്‍ ജീരകംപൊടി, മുളകുപൊടി, കുരുമുളകുപൊടി, സവാള, മല്ലിയില
വെളുത്തുള്ളി എന്നിവ ചേര്‍ത്തു മിക്‌സിയിലാക്കി പരിപ്പുവടയുടെ പാകത്തിനു തരുതരുപ്പായി അരച്ചെടുക്കണം.

ഇതു ചെറിയ ഉരുളകളാക്കി പരിപ്പുവടയുടെ ആകൃതിയിലാക്കി ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top