ബംഗ്ലാദേശിലെ ഷിപ്പിംഗ് കണ്ടെയ്‌നര്‍ ഡിപ്പോയില്‍ വന്‍തീപിടുത്തം

ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ ഷിപ്പിംഗ് കണ്ടെയ്നര്‍ ഡിപ്പോയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചു. സംഭവത്തില്‍ 450 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

സീതകുണ്ഡ മേഖലയിലെ ഡിപ്പോയിലാണ് വന്‍ തീപിടുത്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ അഞ്ച് അഗ്‌നിശമന സേനാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല.

പ്രാഥമിക അന്വേഷണത്തില്‍ രാസപ്രവര്‍ത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. സ്ഫോടനത്തെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാത്രി ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നും അര്‍ദ്ധരാത്രിയോടെയാണ് സ്ഫോടനമുണ്ടായതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന് തീ അതിവേഗം പടര്‍ന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top