കാണാതായ ഒമ്പത് വയസുകാരിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയില്‍; ഒരാള്‍ കസ്റ്റഡിയില്‍

രാജസ്ഥാനിലെ ജയ്പൂരില്‍ വീട്ടില്‍ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ബലാത്സംഗം ചെയത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായിരിക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വസ്ത്രങ്ങളില്ലാതെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെതെന്ന് ഡിസിപി സുമന്‍ ചൗധരി അറിയിച്ചു. വീടിനടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത മുറിയിലാണു മൃതദേഹം കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.

മകള്‍ പീഡനത്തിനിരയായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top