Section

malabari-logo-mobile

പ്ലസ് വണ്‍ സീറ്റ്; തിരൂരങ്ങാടി ഡി ഡി ഇ ഓഫീസ് ഉപരോധിച്ച് യൂത്ത് ലീഗ്

HIGHLIGHTS : Plus one seat; Youth League besieged Thirurangadi DDE office

പരപ്പനങ്ങാടി: പത്താം തരം പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപരി പഠനത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ ഓഫീസ് ഉപരോധിച്ചു. പരപ്പനങ്ങാടി പൊതുമരാമത്ത് കോപ്ലക്സില്‍ നടന്ന സമരത്തില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകരും പൊലീസും ഉന്തും തള്ളും അരങ്ങേറി.

രാവിലെ പത്ത് മണിയോടെ തുടങ്ങിയ സമരം പതിനൊന്ന് മണി വരെ നീണ്ടു നിന്നു. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ റസാഖിന്റെ അധ്യക്ഷതയില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.എം സാലിം, ആസിഫ് പാട്ടശ്ശേരി, കെ.പി നൗഷാദ്, ഉസ്മാന്‍ കാച്ചടി, റിയാസ് തോട്ടുങ്ങല്‍, അയ്യൂബ് തലാപ്പില്‍, സി.കെ മുനീര്‍, സി.എച്ച അബൂബക്കര്‍ സിദ്ധീഖ്, പി.കെ സല്‍മാന്‍, അസ്‌കര്‍ ഊപ്പാട്ടില്‍, കെ മുഈനുല്‍ ഇസ്ലാം, ബാപ്പുട്ടി ചെമ്മാട്, പി അലി അക്ബര്‍, എം.വി സഹദ് നേതൃത്വം നല്‍കി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!