പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ

തിരുവനന്തപുരം: കോവിഡ് മൂലം അനിശ്ചിത്വത്തിലായ പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ നടത്താന്‍ തീരുമാനം.

രാവിലെ 9.40 നാകും പരീക്ഷ ആരംഭിക്കുക. പ്ലസ് വണ്‍ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്.

ഏതൊക്കെ പാഠഭാഗങ്ങളാകും പരീക്ഷയില്‍ ഉള്‍ക്കൊള്ളിക്കുക എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടന്‍ വ്യക്തത വരുത്തിയേക്കും.

Share news
error: Content is protected !!
Scroll to Top