അപ്പീലുകളുടെ ബാഹുല്യം കലോല്‍സവ സമയക്രമത്തെ താളം തെറ്റിക്കുന്നു;മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം:അപ്പീലുകളുടെ ബാഹുല്യം കലോല്‍സവത്തിന്റെ സമയക്രത്തിന്റെ താളെ തെറ്റിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനായി അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതി തീരുമാനം എടുക്കണമെന്നും മന്ത്രി.

ജില്ലാ തലങ്ങളില്‍ എട്ടും ഒമ്പതും സ്ഥാനത്ത് എത്തുന്നവര്‍ വരെ അപ്പീലുമായി എത്തുന്നത് മത്സര സംഘാടനത്തെ ബാധിക്കുന്നതായും ഇക്കാര്യത്തിലെല്ലാം ഉചിതമായ നടപടിയുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. സബ് കോടതി മുതല്‍ ഹൈക്കോടതി വരെയുള്ള അപ്പീലുകളുമായാണ് വിദ്യാര്‍ത്ഥികള്‍ മത്സരത്തിന് എത്തുന്നതെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top