പ്ലാസ്റ്റിക് ലഘൂകരണം,സുരക്ഷിത ജീവിതം: തുണിസഞ്ചി വിതരണം നടത്തി

തിരൂരങ്ങാടി: ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരൂരങ്ങാടിയിലെ ഭൂമിത്ര സേന ക്ലബിന്റെ നേതൃത്വത്തില്‍ ”പ്ലാസ്റ്റിക് കുറവ് , കൂടുതല്‍ ജീവിതം” എന്ന ക്യാമ്പയിന്റെ ഭാഗമായി തുണി സഞ്ചി വിതരണം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഒ. ഷൗക്കത്തലി നിര്‍വഹിച്ചു.

ഹെഡ്മാസ്റ്റര്‍ കെ. കെ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സുഹൈല്‍ എം, യു. ടി. അബൂബക്കര്‍, ടി. മുഹമ്മദ് സാലിം, കെ. വി. സാബിറ, പി. ജാഫര്‍, ടി. സി. നാസര്‍, മുനീര്‍ താനാളൂര്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടിയില്‍ വളണ്ടിയര്‍ ലീഡര്‍ സുല്‍ത്താന്‍ സ്വാഗതവും മഹ്‌സൂഫ അലി ഒ നന്ദിയും രേഖപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top