Section

malabari-logo-mobile

പ്ലാസ്‌മ ദാനം ചെയ്‌ത്‌ മാതൃകയായി കോവിഡ്‌ മുക്തരായ പരപ്പനങ്ങാടിയിലെ എക്‌സൈസ്‌ ഉദ്യോഗ്‌സ്ഥര്‍

HIGHLIGHTS : പരപ്പനങ്ങാടി:  പ്ലാസ്‌മ ദാനം ചെയ്‌ത്‌ മാതൃകയായി പരപ്പനങ്ങാടിയിലെ എക്‌സൈസ്‌ ഉദ്യോഗ്‌സഥര്‍. നേരത്തേ കഞ്ചാവ്‌ പ്രതിയില്‍ നിന്നും രോഗം ബാധിക്കുകയും,  ...

പരപ്പനങ്ങാടി:  പ്ലാസ്‌മ ദാനം ചെയ്‌ത്‌ മാതൃകയായി പരപ്പനങ്ങാടിയിലെ എക്‌സൈസ്‌ ഉദ്യോഗ്‌സഥര്‍. നേരത്തേ കഞ്ചാവ്‌ പ്രതിയില്‍ നിന്നും രോഗം ബാധിക്കുകയും,  പിന്നീട്‌ രോഗമുക്തരാകുകയും ചെയ്‌ത അഞ്ച്‌ ഉദ്യോഗസ്ഥരാണ്‌ ഇന്ന്‌ . മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി പ്ലാസ്‌മ ദാനം ചെയ്‌തത്‌.
കേരള എക്‌സൈസ്‌ സ്റ്റാഫ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ കെ പ്രദീപ്‌ കൂമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ ബിജു പാറോല്‍, വനിതാ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ സിന്ദു പട്ടേരിവീട്ടില്‍, സിവില്‍ എക്‌സൈസ്‌ ഓഫീസമാരായ സുഭാഷ്‌, അരുണ്‍ പി എന്നിവരാണ്‌ പ്ലാസ്‌മ ദാനം ചെയ്‌തത്‌.

ആഗസ്റ്റ്‌ മാസത്തില്‍ പരപ്പനങ്ങാടി പാലത്തിങ്ങലില്‍ വെച്ച്‌ ഒരു കഞ്ചാവ്‌കേസില്‍ പിടിയിലായ ആളില്‍ നിന്നാണ്‌ ഇവര്‍ക്ക്‌ രോഗം പകര്‍ന്നത്‌ എട്ടുപേര്‍ക്കാണ്‌ അന്ന്‌ രോഗം ബാധിച്ചത്‌. സെപ്‌റ്റംബര്‍ 2ന്‌ പോസറ്റീവായ ‌ ഇവര്‍ ജില്ലയിലെ വിവിധ എഫ്‌എല്‍ടിസികളില്‍ ചികിത്സയിലായിരുന്നു. 12ാംതിയ്യതി നെഗറ്റീവ്‌ ആയി.

sameeksha-malabarinews

മലപ്പുറം ജില്ലയില്‍ നേരത്തേയും രോഗമുക്തരായ എക്‌സൈസ്‌ ജീവനക്കാര്‍ പ്ലാസ്‌മ ദാനം ചെയ്‌തിട്ടുണ്ട്‌.

മയക്കുമരുന്ന്‌ കേസുകള്‍ കണ്ടെടുക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിരവധി എക്‌സൈസ്‌ ഉദ്യോഗ്‌സഥര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. 30 ശതമാനത്തോളം ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇതുവരെ‌ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌ ‌. പലരും ഇപ്പോഴും നിരീക്ഷണത്തിലാണ്‌. രോഗമുക്തരാകുന്ന മുറയക്ക്‌‌ കൂടുതല്‍ ജീവനക്കാര്‍ പ്ലാസ്‌മ ദാനത്തിന്‌ തയ്യാറാകുമെന്ന്‌ പ്രദീപ്‌ കുമാര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!