HIGHLIGHTS : Cannabis plant found in Kottakkal Kuzhipuram
തിരൂരങ്ങാടി:കോട്ടക്കല്‍ ആട്ടീരി കുഴിപ്പുറം ചെറുകുന്ന് ഭാഗത്ത് റോഡരികില്‍ നിന്നും 6 മാസം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടി എക്‌സൈസ് കണ്ടെത്തി.
ആട്ടിരി, കുഴിപറമ്പ് ഭാഗങ്ങളിലെ വയല്‍ വരമ്പുകളിലും, തോടിന് സമീപവും കഞ്ചാവ് ഉപയോഗവും വിപണനവും വ്യപകമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
വരും ദിവസങ്ങളില്‍ ഈ ഭാഗങ്ങളില്‍ ശക്തമായ പരിശോധന നടത്തുമെന്ന് തിരുരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂധനന്‍ പിള്ള അറിയിച്ചു.തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍, ശിഹാബുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അഭിലാഷ് തുടങ്ങിയവരാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു