തിരുവനന്തപുരം : ചെത്തുകാരന്റെ മകനായതില്‍ അപമാനമില്ലെന്നും അതില്‍ അഭിമാനം മാത്രമേ ഉള്ളു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സുധാകരന്‍ എം.പി യുടെ പരാമര്‍ശത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ചെത്തുകാരന്റെ മകന്‍ എന്ന പ്രയോഗം തെറ്റായി കാണുന്നില്ല. തന്റെ മൂത്ത ജ്യേഷ്ഠന്‍ ചെത്തുകാരനായിരുന്നു, രണ്ടാമത്തെ ജ്യേഷ്ഠനും ചെത്ത് തൊഴില്‍ അറിയാമായിരുന്നു, പക്ഷേ പിന്നീട് ബേക്കറി തുടങ്ങി. ഇതാണ് തന്റെ കുടുംബ പശ്ചാത്തലമെന്നും ഇത് താന്‍ തന്നെ മുന്‍പും പറഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെത്തുകാരന്റെ മകന്‍ എന്നത് ആക്ഷേപമല്ല, അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധാകരന്‍ ബ്രണ്ണന്‍ കോളജില്‍ പഠിക്കാന്‍ വന്ന കാലം മുതല്‍ എനിക്ക് അറിയാം. സുധാകരന് എന്നെയും അറിയാം. അതുകൊണ്ട് ചെത്തുകാരന്റെ മകനെന്ന് വിളിച്ച് ആക്ഷേപിച്ചതായി കാണുന്നില്ല.ഞാന്‍ ചെത്തുകാരന്റെ മകന്‍ തന്നെയാണല്ലോ. അതില്‍ എനിക്ക് അഭിമാനവുമാണ്. മറ്റേതെങ്കിലും ദുര്‍വൃത്തിയിലേര്‍പ്പെട്ട ഒരാളുടെ മകനാണെന്ന് പറഞ്ഞാല്‍, അതില്‍ മകന് ഉത്തരവാദിത്തമില്ലെങ്കിലും, അതൊരു ജാള്യതയായി മാറും. എന്നാല്‍ ചെത്തുകാരന്റെ മകന്‍ എനന്തില്‍ എനിക്ക് ഒരുതരത്തിലുള്ള ജാള്യതയോ, അപമാനമോ തോന്നുന്നില്ല -എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് .
ഹെലികോപ്റ്റര്‍ യാത്ര ചെയ്യുന്നതിനെ വിമര്‍ശിക്കുന്നത് കാലത്തിന് ചേരുന്നതല്ല.എന്നെ അറിയുന്നവര്‍ക്ക് താന്‍ എന്ത് ജീവിതമാണ് നയിക്കുന്നതെന്ന് അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




