മമ്പുറത്ത് ഒഴുക്കില്‍ പെട്ട തീര്‍ത്ഥാടകനെ രക്ഷപ്പെടുത്തി

തിരൂരങ്ങാടി:  പ്രശസ്ത മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറത്ത് പുഴയില്‍ ഒഴുകി പോയ തീര്‍ത്ഥാടകനെ രക്ഷപ്പെടുത്തി.വ്യാഴാഴച ഉച്ചയോടെ മഖാം പരിസരത്തെ കടലുണ്ടി പുഴയുടെ കടവിലാണ് സംഭവം.

കടവില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇയാള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്ങിലും ഒലിച്ചുപോകുകയായിരുന്നു. ഇതിനിടെ കടവില്‍ കുളിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ പുഴയിലേക്ക് ചാടകയും ഇയാളെ പിടിച്ച് താഴയുള്ള പഴയപാലത്തിന്റെ തൂണിന്റെ അടിയിലെ പ്ലാറ്റ്‌ഫോറത്തില്‍ കയറ്റിയിരുത്തി. പിന്നീട് തോണികൊണ്ടുവന്ന് അതില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

തീര്‍ത്ഥാടകന് 40വയസ്സ് പ്രായം വരും.

 

Share news
error: Content is protected !!
Scroll to Top