പൊലീസ് വകുപ്പില്‍ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഡിസംബര്‍ 14 മുതല്‍

മലപ്പുറം: ജില്ലയില്‍ പൊലീസ് വകുപ്പില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (പട്ടികവര്‍ഗ്ഗ വിഭാഗം) കാറ്റഗറി നമ്പര്‍ 410/2021), ഹവില്‍ദാര്‍ പട്ടികവര്‍ഗ്ഗ വിഭാഗം 481/2021) തസ്തികകളുടെ ചുരുക്കപ്പട്ടികളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഡിസംബര്‍ 14 മുതല്‍ 22 വരെ രാവിലെ 5.30 മുതല്‍ നടക്കും.

കായിക പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ടെസ്റ്റില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അന്നേ ദിവസം അതത് പി.എസ്.സി ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തും.

 

Share news
error: Content is protected !!
Scroll to Top