Section

malabari-logo-mobile

പോലീസ് കസ്റ്റഡിയിലുള്ള പതിനേഴുകാരനെ കയ്യാമം വെച്ച ഫോട്ടാ നവമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവം: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

HIGHLIGHTS : പരപ്പനങ്ങാടി : കളവുകേസ്സില്‍ പരപ്പനങ്ങാടി പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത പതിനേഴുകാരന്‍

പരപ്പനങ്ങാടി : കളവുകേസ്സില്‍ പരപ്പനങ്ങാടി പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത പതിനേഴുകാരന്‍ സ്റ്റേഷനിനകത്ത് കയ്യാമം വെച്ചനിലയില്‍ ഇരിക്കുന്ന ഫോട്ടോ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണവിധേയമായി രണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ ഒരു വനിത സിവില്‍ പോലീസ്ഓഫീസറേയും, വളാഞ്ചാരി സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജയകൃഷ്ണനേയുമാണ് സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് നടപടിക്കടിയായ സംഭവം നടന്നത്. പരപ്പനങ്ങാടി സ്റ്റേഷനിലെ പോലീസുകാരുടെ വിശ്രമമുറിയില്‍ കയ്യാമം വെച്ച് കസേരയിലിരുത്തിയ നിലയിലുള്ള ബാലന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. ഒരു ദിനപത്രവും ഈ ബാലന്റെ ഫോട്ടോ വാര്‍ത്തക്കൊപ്പം നല്‍കിയിരുന്നു. സംഭവം വിവാദമായതോടെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്‌കാരുടെ മൊബൈല്‍ ഫോണുകള്‍ മേലധികാരികള്‍ പരിശോധനക്കായി പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.
പരപ്പനങ്ങാടിയിലെ ഒരു മൊബൈല്‍ ഫോണ്‍ഷോപ്പില്‍ ഉണ്ടായ കളവുകേസുമായി ബന്ധപ്പെട്ടാണ് ഈ ബാലനെ കസ്റ്റഡിയിലെടുത്തത്. വാര്‍ത്ത പുറത്തുവന്ന അടുത്തദിവസം തന്നെ പോലീസ് ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ബാലനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുകയുംചെയ്തിരുന്നു.

sameeksha-malabarinews

എന്നാല്‍ പ്രായപൂര്‍ത്തിയാകത്തയാളെ കസ്റ്റഡിയിലെടുത്ത് കയ്യാമംവെച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാത്ത നിലപാടും വിവാദമായിരിക്കുകയാണ്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!