ബഹ്‌റൈനില്‍ ജിംനേഷ്യത്തിലെ ദുരൂഹ മരണങ്ങള്‍; സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു

മനാമ: ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ ജിംനേഷ്യത്തിലുണ്ടായ ദുരൂഹ മരണത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ചാരിറ്റി വര്‍ക്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് പ്രതിനിധിയും യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് പ്രസിഡന്റുമായ ബഹറൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്ഡന്റുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ ഇടപെടലിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

മരണ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റി രൂപവല്‍ക്കരിക്കാന്‍ ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായി ഷെയ്ഖ് നാസര്‍ പറഞ്ഞു. ആഹാരസാധനങ്ങളുടെയും മരുന്നുകളുടെയും ഉപയോഗം നിരീക്ഷിക്കുന്നതിനായി ജിമ്മില്‍ പരിശോധന നടത്താനും അദേഹം നിര്‍ദേശം നല്‍കി.

ജഫര്‍ അല്‍ മുല്ല(39), ഹസ്സന്‍ ഷംലൂഹ്(54) എന്നിവരാണ് ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ ടുബ്ലിയിലുള്ള ജിമ്മില്‍ വെച്ച് മരണപ്പെട്ടത്. രണ്ടുപേരും മരിച്ചത് ഹൃദയാഘതത്തെ തുടര്‍ന്നാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജിമ്മിലെ ജീവനക്കാര്‍ക്ക് പ്രഥമ ശിശ്രൂഷ നല്‍കുന്നതിനാവശ്യമായ പരിശീലനം നല്‍കണമെന്നും ഷെയ്ഖ് നാസര്‍ പറഞ്ഞു

 

 

Related Articles