രാഷ്ട്രപതി പങ്കെടുക്കുന്ന തൃശ്ശൂരിലെ പരിപാടിയില്‍ ബോംബുഭീഷണി : ക്ഷേത്രപൂജാരി അറസ്റ്റില്‍

തൃശ്ശൂര്‍:  നാളെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന തൃശ്ശുരിലെ മറ്റൊരു ചടങ്ങില്‍ ബോംബ് ഭീഷണി. നാളെ രാഷ്ട്രപതി സന്ദര്‍ശിക്കുന്ന തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിനാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്.

തൃശ്ശൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത് .സംഭവത്തില്‍ ചിറയ്ക്കല്‍ ക്ഷേത്രത്തിലെ പൂജാരി ജയരാമനെ പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം റൂറല്‍ എസിപി സി നോജിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ ജയരാമനെ പാവറട്ടി അന്നകരയിലുളള വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.

ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്

ഇതോടെ കേരളത്തില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രപതിയുടെ സുരക്ഷ ശക്തമാക്കി

Share news
error: Content is protected !!
Scroll to Top