74 ലക്ഷംരൂപയുടെ കുഴല്‍പണവുമായി തിരൂരങ്ങാടി സ്വദേശി അറസ്റ്റില്‍

പാലക്കാട് :കോയമ്പത്തൂരില്‍ നിന്ന് വേങ്ങരയിലേക്ക് കടത്തുകയായിരുന്ന 74 ലക്ഷം രൂപയുടെ കുഴല്‍പണവുമയാി യവാവ് പിടിയില്‍. തിരൂരങ്ങാടി ഒളകര സ്വദേശി രാജേന്ദ്ര(37)നെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ്‌ചെയ്തത്. ഇയാള്‍ സഞ്ചിരിച്ചിരുന്ന ആള്‍ട്ടോ കാറിന്റെ ഹാന്റ് ബ്രേക്ക് സിസ്റ്റത്തിന്റെ അടിയില്‍ പ്രത്യേക അറയുണ്ടാക്കി അതിലാണ് പണം സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്.

വാഹനപരിശോധനക്കിടയിലാണ് ഇയാള്‍ പിടിയിലായത്.

പണത്തിന്റെ ഉറവിടത്തെ കുറിച്ചും എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും ചോദ്യം ചെയ്യിലില്‍ ഇയാള്‍ സമ്മതിച്ചതായാണ് വിവരം. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Share news
error: Content is protected !!
Scroll to Top