HIGHLIGHTS : Pharmacy Council services should be provided in a timely manner: Kerala Private Pharmacists Association
മലപ്പുറം:ഫാര്‍മസിസ്റ്റുകള്‍ക്ക് ലഭ്യമാവേണ്ട സേവനങ്ങള്‍ സമയ ബന്ധിതമായി ലഭ്യമാവാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഫാര്‍മസിസ്റ്റുകള്‍ക്ക് ഫാര്‍മസി കൗണ്‍സിലില്‍ നിന്നും ലഭ്യമാവേണ്ട ഗുഡ് സ്റ്റാന്‍ഡിങ്ങ് സര്‍ട്ടിഫിക്കറ്റ്, സാധാരണ ഫീസ് 2000 രൂപയും 24 മണിക്കൂറില്‍ ലഭിക്കാന്‍ 3000 രൂപ ഫീസ് ഈടാക്കുന്ന ”തത്ക്കാല്‍”തുടങ്ങിയ സേവനങ്ങള്‍ ഒന്ന് മുതല്‍ രണ്ട് മാസം വരെ കാലതാമസം എടുത്തിട്ടാണ് ഫാര്‍മസിസ്റ്റുകള്‍ക്ക് ലഭിക്കുന്നതെന്നും ഇതുമൂലം വിദേശത്ത് ജോലിക്കുള്‍പ്പെടെ ശ്രമിക്കുന്ന നിരവധി ഫാര്‍മസിസ്റ്റുകളാണ് കഷ്ടത അനുഭവിക്കുന്നതെന്നും ഇത് അടിയന്തിരമായി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മലപ്പുറം വെസ്റ്റ് സമ്മേളനം കെപിപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലിം.കെ.വി. അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി അനീഷ് കുറ്റിയില്‍ സ്വാഗതം പറഞ്ഞു. സെക്രട്ടേറിയറ്റ് അംഗം ലീന.കെ, മഹേഷ് പള്ളിയാല്‍തൊടി എന്നിവര്‍ ആശംസ നേര്‍ന്നു.പ്രതിനിധി സമ്മേളനം സംഘടനാ സെക്രട്ടറി പി.സുഹൈബ് ഉദ്ഘാടനം ചെയ്തു. ഉണ്ണി പടിക്കല്‍ നന്ദി പറഞ്ഞു.
അസോസിയേഷന്‍ പുതിയ ഭാരവാഹികളായി അനീഷ് കുറ്റിയില്‍(പ്രസിഡന്റ്), സലിം.കെ.വി. (സെക്രട്ടറി), അനില്‍ കുമാര്‍.എ. (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു