കേരള പ്രവാസി സംഘം പരപ്പനങ്ങാടി മേഖല കൺവെൻഷൻ

HIGHLIGHTS : Kerala Pravasi Sangham Parappanangadi Region Convention

careertech

പരപ്പനങ്ങാടി : കേരള പ്രവാസി സംഘം പരപ്പനങ്ങാടി മേഖല കൺവെൻഷൻ നടന്നു. കൺവൻഷൻ തിരുരങ്ങാടി ഏരിയ സെക്രട്ടറി അബ്ദുറഹ്മാൻ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് കെ. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ പ്രസിഡൻ്റ് ലത്തീഫ് തെക്കെപ്പാട്ട്, ടി.പി. കുഞ്ഞാലൻ കുട്ടി, സി പി ഐ എം പരപ്പനങ്ങാടി ലോക്കൽ സെക്രട്ടറി കെ. രാജുട്ടി എന്നിവർ സംസാരിച്ചു. അബാസ് ചെങ്ങാട്ട് സ്വാഗതവും, ശശി ആലുങ്ങൽ നന്ദിയും പറഞ്ഞു.

കൺവെൻഷൻ 11 അംഗ മേഖല കമ്മറ്റിയെ തിരഞ്ഞെടുത്തു ഷാജി മൂത്താലത്ത് (പ്രസിഡൻ്റ്), ശശി ആലുങ്ങൽ സെക്രട്ടറി, കെ. സുരേഷ് (ട്രഷറർ), ഹുസൈൻ ഹാജി (വൈസ്. പ്രസിഡൻ്റ്), സിറാജ് എം.ച്ച് (ജോ. സെക്രട്ടറി), എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങളായി ടി.പി. കുഞ്ഞാലൻ കുട്ടി, എ വി. വിജയകൃഷ്ണൻ, മുരളി കെ, സലിം എലിമ്പാടൻ, അബ്ബാസ് ചെങ്ങാട്ട്, അസ്ക്കർ എന്നിവരെയും തിരഞ്ഞെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!