HIGHLIGHTS : PG Medical Course: Let's fix the shortcomings in the application
പുതുക്കിയ NEET PG 2024 യോഗ്യതാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനുമുള്ള അവസരം
ജനുവരി 20 വൈകിട്ട് മൂന്നുവരെ www.cee.kerala.gov.in ൽ ലഭ്യമാണ്. ‘PG Medical 2024 – Candidate Portal’ ലിങ്കിൽ അവരവരുടെ അപേക്ഷ നമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകും.
ഉദ്യോഗാർത്ഥികൾക്ക് പേര്, NEET-PG റോൾ നമ്പർ, NEET-PG സ്‌കോർ, NEET- PG റാങ്ക്, അനുവദനീയമായ സാമുദായിക/പ്രത്യേക റിസർവേഷനുകൾ, സമർപ്പിച്ച വാർഷിക കുടുംബ വരുമാനം, നേറ്റിവിറ്റി, ന്യൂനപക്ഷം, NRI ക്ലെയിമുകൾ തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം. ഫോൺ: 0471 2525300.