HIGHLIGHTS : Petrol pumps in the state will be closed tomorrow
കൊച്ചി: സംസ്ഥാനത്ത് നാളെ രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ്. കോഴിക്കോട് എച്ച്പിസിഎല്‍ ഓഫീസില്‍ ചര്‍ച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കള്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.
കോഴിക്കോട്ട് ഇന്നല വൈകിട്ട് നാലുമുതല്‍ ആറുവരെ പമ്പുകള്‍ അടച്ചിടുമെന്നും അസോസിയേഷന്‍ അറിയിച്ചു.
ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു