ദില്ലി: എക്‌സൈസ് തീരുവയില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നര രൂപ കുറവ് വരുത്തിയശേഷം തുടര്‍ച്ചയായി രണ്ടുദിവസം പെട്രോള്‍-ഡീസല്‍ വില കൂട്ടി. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഡീസലിന് 58 പൈസയും പെട്രോളിന് 32 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 81.82 രൂപയിലെത്തി. ഡീസലിന് 73.53 രൂപയും ഞായറാഴ്ച മുംബൈയില്‍ പെട്രോള്‍വില 87.29 രൂപയായി. ഡീസല്‍വില 77.06 രൂപയിലെത്തി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



