പെട്രോള്‍, ഡീസല്‍ വില കുറയും

petrol diesel prices copyദില്ലി: പെട്രോള്‍ ഡീസല്‍ വില കുറഞ്ഞേക്കും. ലിറ്ററിന്‌ രണ്ട്‌ രൂപ വരെ കുറയാനാണ്‌ സാധ്യത. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന്‌ രാജ്യത്ത്‌ പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറയുമെന്ന്‌ റിപ്പോര്‍ട്ട്‌. പെട്രാള്‍ ഡീസല്‍ വിലയില്‍ ലിറ്ററിന്‌ 2.50 രൂപ കുറവ്‌ വരുമെന്നാണ്‌ സൂചന.

അന്താരാഷ്‌ട്ര വിപണിയില്‍ ബ്രന്‍ഡ്‌ ക്രൂഡോയില്‍ ബാരലിന്‌ 82.60 എന്ന നിരക്കിലാണ്‌ വില്‍പ്പന നടക്കുന്നത്‌. ഇതാണ്‌ ആഭ്യന്തര വിപണിയില്‍ വില കുറയാന്‍ സാഹചര്യം ഒരുക്കിയിരിക്കുന്നത്‌. ഇതോടെ രാജ്യത്തെ പെട്രോള്‍ വില 16 മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിലെത്തും. കഴിഞ്ഞ 18 നാണ്‌ ഡീസല്‍ വില നിയന്ത്രണം നീക്കാന്‍ മന്ത്രി സഭ തീരുമാനിച്ചത്‌. വില നിയന്ത്രണം നീക്കിയതിന്‌ ശേഷം ഒരു തവണ ഡീസലിന്റെ വിലയില്‍ കുറവ്‌ വരുത്തുകയും ചെയ്‌തിരുന്നു.

Share news
error: Content is protected !!
Scroll to Top