തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍ ഡീസല്‍ വില കൂട്ടി

രാജ്യത്ത് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ തുടര്‍ച്ചയായ നാലാം ദിവസും പെട്രോള്‍ ഡീസല്‍ വില കൂട്ടി. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വര്‍ദ്ധിപ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.

കഴിഞ്ഞ ദിവസം ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.
നാലു ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില മൂന്ന് രൂപയ്ക്ക് മുകളിേലക്കാണ് ഉയര്‍ത്തിയത്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

Share news
error: Content is protected !!
Scroll to Top