നടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ചെന്നൈ തമിഴ്‌നടി സത്യകലയെ തട്ടിക്കൊണ്ടുപോയതായി പരാതി. ആഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യാനിരിക്കുന്ന തമിഴ്ചിത്രം തൊരട്ടിയിലെ നായിക സത്യകലെയയാണ് തട്ടിക്കൊണ്ടുപോയതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചെന്നൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

നടിയുടെ മാതാപിതാക്കള്‍ ഇവരെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നാണ് പരാതി. നടിയുടെ അച്ഛനും, രണ്ടാനമ്മക്കും ഇവര്‍ സിനിമയിലഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് നേരത്തെ സെറ്റില്‍ വെച്ച് പറഞ്ഞിരുന്നതായി പരാതിയില്‍ പറയുന്നു. ഇപ്പോള്‍ ഫോണ്‍ വിളിച്ചിട്ടും വാട്ടസ് ആപ് വഴി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടിയെ കിട്ടുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു ഗ്രാമത്തില്‍ വെച്ച് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് തൊരട്ടി എന്ന ചിത്രമൊരുക്കിയിരിക്കുന്നത്. ഷമന്‍ മിത്രു നിര്‍മ്മിച്ചിരിക്കുന്ന തൊരട്ടി സംവിധാനം ചെയ്തിരിക്കുന്നത് പി. മാരിമുത്തുവാണ്. നാടോടികളായ ആട്ടിടയന്‍മാരുടെ കഥയാണ് ചിത്രം. തൊരട്ടി എന്നാല്‍ ഉയരത്തിലുള്ള ഇലകള്‍ പറക്കാന്‍ ഉപയോഗിക്കുന്ന കത്തിയോടു കൂടിയ തോട്ടിയെന്നാണ് അര്‍ത്ഥം. ആട്ടിടയന്‍മാരുടെ ആയുധം കൂടിയാണ് ഇത്. ആറുമാസക്കാലം പരിശീലനം നടത്തിയാണ് അഭിനേതാക്കള്‍ ചിത്രത്തിലെ കഥാപാത്രങ്ങളായി മാറിയിരിക്കുന്നത്.

Related Articles