ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് പിസി ജോര്‍ജ്ജിനെതിരെ പരാതി

തിരുവനന്തപുരം; കടുത്ത വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് പരാതി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന ചൂണ്ടിക്കാട്ടി അധ്യാപകനായ അന്‍വര്‍ പാലോടാണ് തിരുവന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ജാമ്യം ലഭിച്ചതിന് പിന്നാലെ കോടതി വളപ്പില്‍ വെച്ച് വാര്‍ത്തസമ്മേളനം നടത്തിയതും, എംഎ യൂസഫലിക്കെതിരായ പ്രസ്താവന ഒഴിച്ച് ബാക്കിയുള്ള പരാമര്‍ശങ്ങൡ ഉറച്ചുനില്‍ക്കുന്നുവെന്ന അദ്ദേഹം പറഞ്ഞുവെന്ന് അന്‍വര്‍ പരാതിയില്‍ പറയുന്നു.

യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നതിലൂടെ മതവിദ്വേഷം വളര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top