കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ രണ്ട്‌പേര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികള്‍ ഷവര്‍മ കഴിച്ച ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ് പോയിന്റ് മനേജിങ് പാര്‍ടണര്‍ മംഗളൂരു സ്വദേശി അനക്‌സെഗര്‍, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് ചന്തേര പോലീസ് അറശ്റ്റ് ചെയ്തത്.
മറ്റൊരു മാനേജിങ്ങ് പാര്‍ട്ടണറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഞയറാഴ്ചയാണ് ഷവര്‍മ കഴിച്ച കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി ദേവനന്ദ(16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഷവര്‍മ കഴിച്ച മറ്റ് 17 വിദ്യാര്‍ത്ഥികള്‍ ശരീരകാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഇവര്‍ ഐഡിയല്‍ ഫുഡ്‌പോയന്റില്‍ നിന്നും ഭക്ഷണം കഴിച്ചത്.ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നടക്കും
ദേവനന്ദയുടെ സംസ്‌കാരചടങ്ങുകള്‍ ഇന്ന് ഉച്ചയോടെ നടക്കും. മൂന്ന് മാസം മുമ്പ് അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് ദേവനന്ദ മട്ടലായിലെ ബന്ധുവീട്ടിലായിരുന്നു താമസം.




