Section

malabari-logo-mobile

ഹൈസ്‌കൂള്‍, +2 വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസന പരിശീലന ക്ലാസ്

HIGHLIGHTS : Personality Development Training Class for High School, +2 students

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് & റിസര്‍ച്ച് ഹൈസ്‌കൂള്‍, +2 വിദ്യാര്‍ഥികള്‍ക്കായി മെയ് 6 മുതല്‍ പത്ത് ദിവസം വ്യക്തിത്വ വികസന പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ ഭരണഘടന, ജനാധിപത്യ മതേതര മൂല്യങ്ങള്‍, ചരിത്രം, സാഹിത്യം, സംഗീതം, നാടകം,സിനിമ, ചിത്രകല, പ്രസംഗം, കൃഷി, നാട്ടറിവുകള്‍, പരിസ്ഥിതി, കായിക വിനോദങ്ങള്‍, ആരോഗ്യം, ഭക്ഷണം, കൗമാരക്കാരുടെ മനശാസ്ത്രം, കരിയര്‍ തുടങ്ങിയ വിഷയങ്ങളില്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍മാരും, അതത് രംഗത്തെ പ്രഗത്ഭരും ക്ലാസുകള്‍ നയിക്കും.

sameeksha-malabarinews

കോഴ്‌സ് ഫീ ഇല്ല. ഭക്ഷണ ചെലവിനായി ആയിരം രൂപ അടയ്ക്കണം. കാലത്ത് പത്ത് മണി മുതല്‍ വൈകീട്ട് 4 മണി വരെയായിരിക്കും ക്ലാസുകള്‍.

കോഴ്‌സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യൂനിവേഴ്‌സിറ്റി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ലൈബ്രറി, എഡ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് അവസരം ലഭിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും,മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനവും നല്‍കുന്നതാണ്.

രജിസ്‌ട്രേഷനുള്ള വാട്ട്‌സ് നമ്പറുകള്‍ 7403306372,9400511522
ഇമെയില്‍ gandhichair@gmail.com.

കോ – ഓര്‍ഡിനേറ്റര്‍, ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് & റിസര്‍ച്ച്
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!