നടിയെ അപമാനിച്ചത് പെരിന്തല്‍മണ്ണ സ്വദേശികള്‍: മാപ്പ് പറയാന്‍ തയ്യാറെന്ന് പ്രതികള്‍

കൊച്ചി: യുവനടിയെ ഇടപ്പള്ളി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്,ആദില്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഇുവരുടെയും അറസ്റ്റ് രേഖപ്പെടുത്താനായി പോലീസ് പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെട്ടു.

അതെസമയം തങ്ങള്‍ ജോലി ആവശ്യത്തിനാണ് കൊച്ചിയിലെത്തിയതെന്നും തിരിച്ചുപോകാനുള്ള തീവണ്ടി എത്താന്‍ വൈകിയതിനാല്‍ കൊച്ചി ലുലുമാളിലേക്കെത്തുകയായിരുന്നു. ഇവിടെ വച്ച് നടിയെ കാണുകയും അടുത്തുപോയി സംസാരിക്കുകയും ചെയ്തു. എന്നാല്‍ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല.കൊച്ചിയിലെത്തിയത് ദുരുദ്ദേശത്തോടെയുമല്ല എന്നും പ്രതികള്‍ പറയുന്നു. അറിഞ്ഞു കൊണ്ട് നടിയെയോ കുടുബത്തെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തങ്ങളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തില്‍ മോശമായ പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പുപറയാന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു. സംഭവം ഇത്രത്തോളം വിവാദമായി കഴിഞ്ഞതിന് ശേഷമാണ് അറിയുന്നതെന്നും ഉടനെ ഒരു വക്കീലിനെ പോയികാണുകയായിരുന്നു. വക്കീലിന്റെ നിര്‍ദേശപ്രകരാമാണ് ഒളിവില്‍ പോയതെന്നും യുവാക്കള്‍ പറഞ്ഞു. പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും യുവാക്കള്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് പ്രതികളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടത്.

നടിതനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് തുറന്നു പറഞ്ഞത്. തിരക്കൊഴിഞ്ഞ സ്ഥലത്തുവെച്ച് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും പിന്നീട് പിന്തുടര്‍ന്നെത്തി ശല്യം ചെയ്‌തെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായ സംഭവത്തിന്റെ അമ്പരപ്പിലായിരുന്നെന്നും പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറയുന്നു.കുടുംബത്തോടൊപ്പം മാളിലെത്തിയപ്പോഴായിരുന്നു സംഭവം.

 

Share news
error: Content is protected !!
Scroll to Top