കോഴിക്കോട് ബസ് യാത്രക്കാര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗം ;പ്രതി പിടിയില്‍

കോഴിക്കോട് ബസ് യാത്രക്കാര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗം ;പ്രതി പിടിയില്‍

കോഴിക്കോട്: യാത്രക്കാര്‍ക്ക് നേരെ ബസില്‍ വെച്ച് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച പ്രതി പിടിയില്‍. കൊളത്തറ ചെറുവണ്ണൂര്‍ സ്വദേശി കെ നൗഷാദാണ് പിടിയിലായത്.

ഇയോളെ നല്ലളം പോലീസ് ചോദ്യം ചെയ്തു വരികായണ്. എന്ത് ഉദേശത്തോടെയാണ് ഇയാള്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതെന്ന വിവരം ലഭ്യമല്ല. ഓണ്‍ ലൈന്‍ വഴിയാണ് ഇയാല്‍ പെപ്പര്‍ സ്‌പ്രേ വാങ്ങിയതെന്നാണ് വിവരം.

ഇന്നലെ വൈകീട്ടാണ് കാഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ്സിലാണ് സംഭവം. ബസ് ചെറുണ്ണൂരില്‍ ബ്ലോക്കില്‍ പെട്ട സമയത്ത് ബസിലുണ്ടായിരുന്ന യുവാവ് ബസ് ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യില്‍കരുതിയിരുന്ന കുരുമുളക് സ്േ്രപ അടിക്കുകയുമായിരുന്നു. ഇതോടെ ബസിലുണ്ടായിരുന്ന ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. ശ്വാസതടസമുള്‍പ്പെടെ അനുഭവപ്പെട്ട പലരും ചികിത്സ തേടി.ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ബസിലെ യാത്രക്കാരിയുടെ പിതാവ് നല്ലളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തടിച്ചുകൂടി നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ചു വെങ്കിലും ആളുകളെ ആശുപത്രിയിലേക്കും മറ്റും മാറ്റുന്നതിനിടെ ഇയാള്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top