മാംഗോ ലഡൂ സൂപ്പര്‍ ടേസ്റ്റാണ്

ആവശ്യമായ ചേരുവകള്‍

മാംഗോ പള്‍പ്പ് – 1 കപ്പ്
ഉണക്കിയ തേങ്ങ ചിരവിയത് – 1 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് – ½ കപ്പ്
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
ഏലക്കായപൊടി – ¼ ടീസ്പൂണ്‍
നട്‌സ് – അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ നെയ്യ് ചൂടാക്കിയ ശേഷം മാംഗോ പള്‍പ്പ് ചേര്‍ത്ത് 2-3 മിനിറ്റ് ചെറുചൂടില്‍ ഇളക്കുക. ശേഷം കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്ത് ഒരു 2-3 മിനിറ്റ്കൂടെ ചൂടാക്കുക. ശേഷം അതിലേക്ക് ഉണങ്ങിയ തേങ്ങ ചേര്‍ത്ത് ഇളക്കി മിശ്രിതം പാനില്‍ നിന്ന് വിട്ടനില്‍ക്കുന്നവരെ ചൂടാക്കുക. ഏലയ്ക്കാപ്പൊടി ചേര്‍ക്കുക, നന്നായി ഇളക്കുക, ശേഷം തീ ഓഫ് ചെയ്ത് അല്‍പ്പം തണുക്കാന്‍ വയ്ക്കുക. ശേഷം ഉരുളകളാക്കി ഉരുട്ടി, ബാക്കിയുള്ള ഉണക്കിയ തേങ്ങ കൊണ്ട് മൂടുക, മുകളില്‍ അരിഞ്ഞ നട്‌സ് വയ്ക്കുക.മാംഗോ ലഡ്ഡു റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top