ആമസോണില്‍ നിന്ന് ദമ്പതികള്‍ ഓഡര്‍ ചെയ്തത് എക്‌സ്‌ബോക്‌സ് കണ്‍ട്രോളര്‍ എന്നാല്‍ കിട്ടിയതാകട്ടെ മൂര്‍ഖന്‍ പാമ്പ്. ബെംഗളൂരുവിലുളള എഞ്ചിനീയര്‍ ദമ്പതികള്‍ക്കാണ് ആമസോണ്‍ ഡെലിവറി പാക്കില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കിട്ടിയത്. ദമ്പതികള്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ബെംഗളൂരു സര്‍ജാപൂര്‍ റോഡില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ആമസോണില്‍ നിന്നും ദുരനുഭവം ഉണ്ടായത്. രണ്ട് ദിവസം മുന്‍പാണ് സംഭവം. ഡെലിവറി പാര്‍ട്ണര്‍ നേരിട്ടാണ് ഈ ബോക്‌സ് കൈമാറിയതെന്ന് ദമ്പതികള്‍ പറയുന്നു. ബോക്‌സില്‍ നിന്നും പാമ്പിനെ ലഭിച്ചത് വീഡിയോയില്‍ പകര്‍ത്തിയ ഇവര്‍ സംഭവത്തിന് ദൃക്സാക്ഷികള്‍ ഉണ്ടെന്നും വ്യക്തമാക്കുന്നു.
അതേസമയം, ദമ്പതികള്‍ക്കുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് ആമസോണ്‍ പണം തിരികെ നല്‍കിയെങ്കിലും തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സംഭവമായിരുന്നു ഇതെന്നാണ് ദമ്പതികള്‍ വ്യക്തമാക്കുന്നത്. ഇത് പൂര്‍ണമായും ആമസോണിന്റെ അശ്രദ്ധയാണെന്നും, വെയര്‍ ഹൗസിന്റെ മേല്‍നോട്ടം ആമസോണ്‍ ശരിയായി നടത്താത്തതിന്റെയും ഡെലിവറിയില്‍ ഉണ്ടായ വീഴ്ചയുമാണ് സംഭവത്തിന് ഇടയാക്കിയതെന്നും ദമ്പതികള്‍ പരാതിയില്‍ ആരോപിച്ചു.
A family ordered an Xbox controller on Amazon and ended up getting a live cobra in Sarjapur Road. Luckily, the venomous snake was stuck to the packaging tape. India is not for beginners 💀
— Aaraynsh (@aaraynsh) June 18, 2024




