പെൻഷൻ മസ്റ്ററിംഗ് ഉറപ്പുവരുത്തണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും നിലവിൽ പെൻഷൻ കൈപ്പറ്റി കൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി, വിധവ പെൻഷൻ ഗുണഭോക്താക്കളിൽ 2024 വർഷത്തെ വാർഷിക മസ്റ്ററിംഗ്  ചെയ്യാത്തവർ ആധാർ കാർഡും പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ എത്തി വാർഷിക മസ്റ്ററിംഗ് നടത്തണം.

പെൻഷൻ മസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ആഗസ്റ്റ് 24 ൽ നിന്ന് സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. അക്ഷയ സെന്ററുകൾ വഴി നടത്തുന്ന മസ്റ്ററിംഗ് പരാജയപ്പെട്ടവർ മസ്റ്റർ ഫെയിൽഡ് റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും മത്സ്യത്തൊഴിലാളി  ക്ഷേമനിധി ബോർഡിന്റെ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം. മസ്റ്ററിങ് നടത്താത്ത പെൻഷൻകാർക്ക് തുടർന്നുള്ള പെൻഷൻ ലഭിക്കില്ല എന്നതിനാൽ പ്രസ്തുത തീയതിക്കുള്ളിൽ മസ്റ്റർ ചെയ്ത് പെൻഷൻ ആനുകൂല്യം ഉറപ്പാക്കണമെന്ന് മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം മേഖല എക്‌സിക്യൂട്ടീവ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top