കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം 

ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം 

കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠന വകുപ്പിലെ എം.പി.എഡ്. പ്രോഗ്രാമിന് മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള മൂന്ന് അസി. പ്രൊഫസർ (ഒരെണ്ണം അത്‌ലറ്റിക്സ് സ്പെഷ്യലൈസേഷൻ) തസ്തികളിലേക്ക് വാക് – ഇൻ – ഇന്റർവ്യൂ 27-ന് നടക്കും. യു.ജി.സി. മാനദണ്ഡ പ്രകാരം യോഗ്യരായവർ രണ്ട് കോപ്പി ബയോഡാറ്റയും മറ്റു യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം 11 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം.

ജോൺ മത്തായി സെന്ററിൽ ബി.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സീറ്റൊഴിവ്

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. സർവകലാശാലാ ക്യാപ് ഐ.ഡി. ഉള്ളവർക്ക് പ്രവവേശനം നേടാം. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്റ്റ് 23-ന് രാവിലെ 11.00 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9745644425, 9946623509.

പേരാമ്പ്ര റീജ്യണൽ സെന്ററിൽ സീറ്റൊഴിവ്

കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെന്ററിൽ എം.സി.എ. / ബി.സി.എ. / ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിലെ ജനറൽ / സംവരണ സീറ്റുകളിലും എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമിൽ ജനറൽ / മുസ്ലിം / ഇ.ഡബ്ല്യൂ.എസ്. / എസ്.സി. / എസ്.ടി. സീറ്റുകളിലും ഒഴിവുണ്ട്. യോഗ്യരായവർക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 23-ന് രാവിലെ 11.00 മണിക്ക് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9961039127 (ബി.സി.എ. / എം.സി.എ.), 8594039556 (ബി.എസ്.ഡബ്ല്യൂ. / എം.എസ്.ഡബ്ല്യൂ.), 0496 2991119.

മഞ്ചേരി സി.സി.എസ്.ഐ.ടിയിൽ ബി.സി.എ. / എം.സി.എ. സീറ്റൊഴിവ്

മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ. / എം.സി.എ. പ്രോഗ്രാമുകളിൽ – ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് സ്പോട്ട് രജിസ്‌ട്രേഷൻ നടത്തി മുൻഗണനാ ക്രമത്തിൽ പ്രവേശനം നേടാം. എസ്.സി. / എസ്.ടി / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907495814.

പരീക്ഷാ അപേക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥികൾക്കുള്ള നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് അഞ്ചാം സെമസ്റ്റർ ബി.ടെക് (2019 മുതൽ 2022 വരെ പ്രവേശനം) പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ആറ്‌ വരെയും 190/- രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ഇതിനുള്ള ലിങ്ക് വെബ്‌സൈറ്റിൽ ലഭ്യമാണ്. മൂന്നാം സെമസ്റ്റർ ബി.ടെക് (2019 മുതൽ 2023 വരെ പ്രവേശനം) പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ഇതിനുള്ള ലിങ്ക് 27 മുതൽ ലഭ്യമാകും.

സർവകലാശാലാ പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ( PG CCSS ) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ, മാസ്റ്റർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ., എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, ( നാനോസയൻസ് ) എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി (2021 പ്രവേശനം മുതൽ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ അഞ്ച് വരെയും 190/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 19 മുതൽ ലഭ്യമാണ്.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( CBCSS UG ) ബി.എ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബി.കോം., ബി.കോം. വൊക്കേഷണൽ സ്ട്രീം ബി.ബി.എ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എ. ഫിലിം ആന്റ് ടെലിവിഷൻ, ബി.എ. വിഷ്വൽ കമ്മ്യുണിക്കേഷൻ, ബി.എ. മൾട്ടീമീഡിയ, ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.ജി.എ., ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണൽ, സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ബി.ടി.എ. ( 2019 മുതൽ പ്രവേശനം ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 11 വരെയും 190/- രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും.

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ചാം സെമസ്റ്റർ (CBCSS UG CDOE) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ ( 2019 പ്രവേശം മുതൽ ), ബി.എ. മൾട്ടീമീഡിയ ( 2020 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2024, ബി.എ. മൾട്ടീമീഡിയ (CBCSS-UG 2019 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ ഒൻപത് വരെയും 190/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതൽ ലഭ്യമാകും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ എം.എ. മ്യൂസിക് (CBCSS 2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top