രാജേഷ് മാധവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ”പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദര്‍ശിപ്പിക്കും

പ്രശസ്ത നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ”പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബര്‍ 26 തീയതി IFFI ഗോവയില്‍ ഗാലാ വിഭാഗത്തില്‍ പ്രീമിയര്‍ ചെയ്യുന്നു. അനവധി അന്താരാഷ്ട്ര രാജ്യാന്തര ചലച്ചിത്രങ്ങളുടെ കൂടെ ഗാലാ പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരേയൊരു മലയാള സിനിമയാണ് ”പെണ്ണും പൊറാട്ടും”. ‘ന്നാ താന്‍ കേസ് കൊട്’, ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ ചെയ്ത സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ”പെണ്ണും പൊറാട്ടും” ചിത്രത്തില്‍ സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും നാന്നൂറിന് മുകളില്‍ പരിശീലിപ്പിച്ച മൃഗങ്ങളും അണിനിരക്കുന്നു.

രവിശങ്കറിന്റെ തിരക്കഥയില്‍, രാജേഷ് മാധവന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഛായാഗ്രഹണം- സബിന്‍ ഊരാളികണ്ടി, സംഗീതം- ഡോണ്‍ വിന്‍സെന്റ്, ചിത്രസംയോജനം- ചമന്‍ ചാക്കോ, കോ പ്രൊഡ്യൂസര്‍- ഷെറിന്‍ റേച്ചല്‍ സന്തോഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അരുണ്‍ സി തമ്പി, സൗണ്ട് ഡിസൈനര്‍- ശ്രീജിത്ത് ശ്രീനിവാസന്‍, കലാസംവിധാനം- വിനോദ് പട്ടണകാടന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- ടിനോ ഡേവിസ് & വിശാഖ് സനല്‍കുമാര്‍, പി ആര്‍ ഒ – വൈശാഖ് വടക്കേവീട് & ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍സ്- സര്‍ക്കാസനം എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഇതിനു പുറമെ, ”പെണ്ണും പോറാട്ടും” കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ IFFK യില്‍ മലയാളം സിനിമ ടുഡേ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും. സോഷ്യല്‍ സറ്റയര്‍ ജോണറില്‍ വരുന്ന ഈ സിനിമ 2026 തുടക്കത്തില്‍ തീയേറ്ററുകളിലെത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top