HIGHLIGHTS : Aavani makes Neduva School proud at Malappuram Revenue District Kalolsavam
വണ്ടൂര്‍: ഇത്തവണത്തെ മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മോണോആക്ടില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി പരപ്പനങ്ങാടി നെടുവ ഹൈസ്‌കൂളിലെ 8 ാം ക്ലാസ് വിദ്യാര്‍ത്ഥിനി ആവണി. കെ. പരപ്പനങ്ങാടി സബ്ജില്ലാ കലോത്സവത്തില്‍ നിന്നും ആവണി അപ്പീലോടെയാണ് ജില്ലാതല മത്സരത്തിന് യോഗ്യത നേടിയത്. നെടുവ സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയതിന് ശേഷം ആദ്യമായാണ് ഒരു വ്യക്തിഗത ഇനത്തില്‍ മികച്ച വിജയം കൈവരിക്കുന്നത്. പ്രശസ്ത നാടകപ്രവര്‍ത്തകനായിരുന്ന ശിവശങ്കരന്‍ നായരുടെ ചെറുമകളാണ് ആവണി. പിതാവ് വിനോദ്.പി, മാതാവ് സിമി.കെ.
നെടുവ ഹൈസ്‌കൂള്‍ ഇത്തവണ നാടക മത്സരത്തിലും നേട്ടം കൈവരിച്ചിട്ടുണ്ട്. നെടുവ സ്‌കൂള്‍ അവതരിപ്പിച്ച ‘ആ പാവം ജന്തു മനുഷ്യരെക്കുറിച്ച് എന്ത് ചിന്തിച്ചിരിക്കാം’ എന്ന നാടകത്തിന് ജില്ലയില്‍ 3 ാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിരുന്നു. ഈ നാടകത്തിലെ ബേബി എന്ന നായക്കുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ച ‘ഹെലന്‍ സരിത് കൃഷ്ണ’യ്ക്ക് അഭിനയ മികവിന് മികച്ച നടിക്കുള്ള പ്രത്യേക ജ്യൂറി പുരസ്‌ക്കാരവും ലഭിച്ചു.
കൂടാതെ ഈ വിദ്യാലയത്തില്‍ നിന്നും യു പി വിഭാഗം മോണോ ആക്ടില്‍
വിജ്വല്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും, ഹൈസ്‌കൂള്‍ വിഭാഗം മിമിക്രിയില്‍ ദില്‍ രാജ് എ ഗ്രേഡും, ഹൈസ്‌കൂള്‍ വിഭാഗം തായമ്പകയില്‍ കൃഷ്ണനുണ്ണി എ ഗ്രേഡും, ഹൈസ്‌കൂള്‍ വിഭാഗം അക്ഷര ശ്ലോക മത്സരത്തില്‍ ആരാധ്യ എ ഗ്രേഡും കരസ്ഥമാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


