പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയെ ബി.എല്‍.ഒ. യെ നീക്കി

മലപ്പുറം:പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതായി ശ്രദ്ധയില്‍ പെട്ടതിനാല്‍ തവനൂര്‍ മണ്ഡലം 38-ാം നമ്പര്‍ ആനപ്പടി വെസ്റ്റ് എല്‍.പി.സ്‌കൂള്‍
ബൂത്തിലെ ബി.എല്‍. ഒ.യെ ചുമതലയില്‍ നിന്ന് നീക്കിയതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

വിഷയത്തില്‍ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ചെറിയ പരപ്പൂര്‍ എ.എം.എല്‍.പി.സ്‌കൂള്‍ അധ്യാപിക പ്രസീനയ്ക്ക് പകരം ബി. എല്‍.ഒ ചുമതല നല്‍കി.

Share news
error: Content is protected !!
Scroll to Top