കടലുണ്ടിക്കടവ് പാലത്തില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ

കടലുണ്ടി: കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്തി പോലിസ്. നിര്‍ത്തിയിട്ട വാഹനങ്ങളുടെ നമ്പര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ആര്‍.സി ഉടമകള്‍ക്ക് നോട്ടീസ് അയക്കുകയാണ് ചെയ്യുന്നത്.

കോഴിക്കോട്-മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലത്തില്‍ നിന്നും അഴിമുഖത്തെ മനോഹര കാഴ്ചകള്‍ കാണാന്‍ നിരവധി ആളുകളാണ് നിത്യേന എത്തുന്നത്. വാഹനങ്ങള്‍ പാലത്തില്‍ നിര്‍ത്തിയിടുന്നത് പലപ്പോഴും ഗതാഗത തടസ്സത്തിന് കാരണമാകാറുണ്ട്. പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് മിക്കപ്പോഴും ആളുകള്‍ പാലത്തിന് മുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്.

ഇത്തരത്തില്‍ പാര്‍ക്ക് ചെയ്ത ഇരു ചക്ര വാഹനങ്ങള്‍, കാറുകള്‍ എന്നിവയുടെ ഉടമകള്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് അയക്കുന്നത്. നിരവധി പേര്‍ക്ക് ഇതിനകം പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top