വിവാഹം മുടങ്ങിയ അതേ അമ്പലത്തില്‍ വച്ച് വിവാഹിതരായി അഖിലും അല്‍ഫിയയും

വിവാഹം മുടങ്ങിയ അതേ അമ്പലത്തില്‍ വച്ച് അഖിലും അല്‍ഫിയയും വിവാഹിതരായി . ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് കോവളത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോവളത്ത് മാടന്‍തമ്പുരാന്‍ ക്ഷേത്രത്തില്‍ വിവാഹത്തിനെത്തിയ കായംകുളം സ്വദേശി അല്‍ഫിയുടെയും കോവളം സ്വദേശി അഖിലിന്റെയും വിവാഹത്തിന് തൊട്ടു മുന്‍പായിരുന്നു കായംകുളം പൊലീസിന്റെ ഇടപെടല്‍. അല്‍ഫിയയെ പൊലീസ് ഉദ്യോഗസ്ഥര്‍ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

അല്‍ഫിയയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ അല്‍ഫിയെ അഖിലിനൊപ്പം പോകാന്‍ അനുവദിച്ചു.

സമൂഹമാധ്യമത്തിലൂടെയാണ് അല്‍ഫിയെയും അഖിലും പ്രണയത്തിലായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top