HIGHLIGHTS : Pedestrian dies after being hit by tipper lorry in Malappuram, Pandicaid
മലപ്പുറം:പാണ്ടിക്കാട് ടിപ്പര്‍ലോറിയിടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. മേലാറ്റൂര്‍ സ്വദേശിനി ഹേമലത(40)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സിന്ധു എന്ന യുവതിക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ പാണ്ടിക്കാട് മഞ്ചേരി റോഡിലാണ് അപകടം.ഇവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഇവിടെ എത്തിയത്. കടയില്‍ പോയി സാധനം വാങ്ങി വരുന്നതിനിടെയാണ് ഇരുവരെയും ലോറി ഇടിച്ചത്
ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നു.