ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പാമ്പനാര്‍ സ്വദേശി സ്റ്റാന്‍സിലാവോസ് (70) ആണ് മരിച്ചത്.
ഇടുക്കി പീരുമേട് പാമ്പനാറിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി കാല്‍നടയാത്രക്കാരന് നേരെ പാഞ്ഞ് കയറുകയായിരുന്നു. കുമളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സാണ് അപകടമുണ്ടാക്കിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




