HIGHLIGHTS : PDP Parappanangadi Municipality held a march
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ പ്രാദേശിക റോഡുകളിലുടെ സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഓട്ടോറിക്ഷ പോലെയുള്ള ചെറു വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ പോവാന്‍ മടിക്കുന്ന തരത്തില്‍ റോഡുകള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി സ്റ്റേഡിയം റോഡ്, മുങ്ങാത്തം തറ കോളനി റോഡ്, കോവിലകം റോഡ്, പല്ലവി കാളികാവ് റോഡ് തുടങ്ങിയ പല റോഡുകളുടെയും അവസ്ഥ ഇതുതന്നെയാണ് ഇതിനെതിരെ റോഡ് ഗതാഗത യോഗ്യമാക്കണമെന്നും
കേരള മുന്‍സിപ്പാലിറ്റി ആക്ട് സെക്ഷന്‍ 42 എ (7) പറയുന്നത് വാര്‍ഡ് സഭകളില്‍ മുന്‍സിപ്പല്‍ ഉദ്യോഗസ്ഥരോ, കോഡിനേറ്ററോ നിര്‍ബന്ധമായും വാര്‍ഡ് സഭകളില്‍ പങ്കെടുക്കണമെന്നാണ് എന്നാല്‍ പരപ്പനങ്ങാടിയിലെ പല വാര്‍ഡ് സഭകളിലും നടക്കുന്നത് വെറും പ്രഹസനമാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നടന്ന സ്റ്റേഡിയം 15 ലെ വാര്‍ഡ് സഭ കോഡിനേറ്റര്‍ ഇല്ലാതെയാണ് നടന്നത് എന്ന് കാണിച്ചു കഴിഞ്ഞ ദിവസം സെക്രട്ടറി, ചെയര്‍മാന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വാര്‍ഡ് സഭ വീണ്ടും വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു,
ചെറിയ മഴക്കു പോലും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നെടുവ വില്ലേജിനെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ആവശ്യമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സക്കീര്‍ പരപ്പനങ്ങാടി ആവശ്യപ്പെട്ടു.
മുന്‍സിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിലുള്ള കുളങ്ങള്‍ വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനത്തിന് ഉപയോഗിക്കണമെന്നും, മുന്‍സിപ്പാലിറ്റിയിലെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം വിവിധ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിന് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണം എന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
സലാം തങ്ങള്‍ ചെട്ടിപ്പടി, ഷഫീഖ് കുമ്മേരി, ഹംസ ചോര്‍ക്കോട്ട്, കെ സി കുഞ്ഞുമോന്‍, മുജീബ് ആലുങ്ങല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
അമീര്‍ അബ്ബാസ്, മന്‍സൂര്‍,അബ്ബാസ് കുമ്മേരി, അസ്‌കര്‍ പാലത്തിങ്ങല്‍, പി പി അബൂബക്കര്‍, ഉമ്മര്‍ ചുക്കാന്‍, യൂസഫ് സദ്ദാം ബീച്ച് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു