HIGHLIGHTS : Coastal Highway: Inauguration of the road from Muhyuddeen Church to Kettungal Bridge on Monday
തീരദേശപാതാ വികസനത്തില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച താനൂര്‍ മുഹ്യുദ്ദീന്‍പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള ഭാഗവും താനൂര്‍ പൂരപ്പുഴ ടിപ്പുസുല്‍ത്താന്‍ റോഡിന്റെയും ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് നടക്കും.
വൈകീട്ട് 5.30ന് ഒട്ടുംപുറം തൂവല്‍തീരം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. താനൂര്‍ നഗരസഭാ ചെയര്‍മാന്‍ റഷീദ് മോര്യ മുഖ്യാതിഥിയാവും.
21.57 കോടി രൂപ ചെലവില്‍ പൊതുമരാമത്ത് കെ.ആര്‍.എഫ്.ബി വിഭാഗം സംസ്ഥാനത്ത് ആദ്യമായി പൂര്‍ത്തീകരിച്ച തീരദേശ പാത മൂന്നാം ഘട്ടം, മുഹ്യുദ്ദീന്‍പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള 3.85 കി.മീ റോഡിന്റെയും 1.5 കോടി രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം പൂര്‍ത്തിയാക്കിയ 1.7 കി.മീ നീളത്തിലുള്ള താനൂര്‍-പൂരപ്പുഴ ടിപ്പുസുല്‍ത്താന്‍ റോഡിന്റെയും ഉദ്ഘാടനമാണ് തിങ്കളാഴ്ച നടക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു