പി സി ചാക്കോ വീണ്ടും എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: പി സി ചാക്കോയെ വീണ്ടും എന്‍ സി പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോയുടെ പേര് എ കെ ശശീന്ദ്രന്‍ നിര്‍ദേശിച്ചു. ഇതിനെ കെ വി തോമസ് പിന്‍താങ്ങി.

തെരഞ്ഞെടുപ്പ് നടപടികളില്‍ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ നിന്ന് മുന്‍ ദേശീയ നേതാവ് ഇറങ്ങിപോയി. മത്സരത്തിന് നോമിനേഷന്‍ നല്‍കിയ മലപ്പുറത്ത് നിന്നുള്ള നേതാവ് എന്‍ എ മുഹമ്മദ് കുട്ടിയാണ് ഇറങ്ങിപ്പോയത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം നിരാകരിച്ചുവെന്ന് മുഹമ്മദ് കുട്ടി അറിയിച്ചു.

അതെസമയം പി സി ചാക്കോയെ പ്രിസിഡന്റാക്കാന്‍ എ കെ ശശീന്ദ്രന്‍-തോമസ് വിഭാഗങ്ങള്‍ നേരത്തെ സമായത്തിലെത്തിയിട്ടുണ്ടായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top