സ്വര്‍ണവില കുതിച്ചുയരുന്നു

കൊച്ചി:കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,320 രൂപയായി. ഒറ്റദിവസം 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവിലയില്‍ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍് ഇന്ന് ഒറ്റദിവസമാണ് ഈ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്.

22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

നിലവില്‍ സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളി ഗ്രാമിന് 60 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 90 രൂപയുമാണ് വില.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top